തിരൂര്‍: ചമ്രവട്ടം പാലംവഴി ഗതാഗതം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ബി.പി അങ്ങാടിയില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തിരൂര്‍ സി.ഐ ആര്‍. റാഫി അറിയിച്ചു.
തിരൂരില്‍നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയും കുറ്റിപ്പുറം ഭാഗത്തുനിന്ന് തിരൂരിലേക്ക് വരികയും ചെയ്യുന്ന ബസുള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ബി.പി അങ്ങാടി ബൈപാസ് വഴിയാണ് യാത്ര ചെയ്യേണ്ടത്.
ബസുകള്‍ക്ക് ബൈപാസ് ജങ്ഷന്‍െറ രണ്ടറ്റത്തും പുതിയ സ്റ്റോപ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. തിരൂരില്‍നിന്ന് ആലത്തിയൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ വടക്കേ അങ്ങാടിയിലെ സ്റ്റോപ്പ് ഇനി മുതല്‍ ബൈപാസ് ജങ്ഷന് സമീപമായിരിക്കും.
ബി.പി അങ്ങാടിയിലെ സ്റ്റോപ്പ് യാഹും തങ്ങള്‍ ജാറം പരിസരത്തേക്ക് മാറ്റി.
ആലത്തിയൂര്‍ ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്ന ബസുകളും ഇതേ സ്റ്റോപ്പുകളിലാണ് നിര്‍ത്തേണ്ടതെന്നും സി.ഐ അറിയിച്ചു.

Ketwords:Malappuram,Tirur,Chamravattom
إرسال تعليق