അമിത ബില്‍; ഇലക്ട്രിസിറ്റി ബില്ലുകള്‍ കത്തിച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചു


മക്കരപ്പറമ്പ്: വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍ക്കും കണക്ട്ഡ് ലോഡിന്റെ പേരില്‍ അര ലക്ഷം രൂപയിലധികം അമിതബില്‍ ചുമത്തിയ കെ എസ് ഇ ബി അധികൃതരുടെ തെറ്റായ നടപടിക്കെതിരെ വ്യാപാരികള്‍ ബില്‍ കത്തിക്കല്‍ സമരം നടത്തി. മക്കരപ്പറമ്പ് യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് മക്കരപ്പറമ്പ് സെക്ഷന്‍ ഓഫീസിന്റെ മുമ്പില്‍ പ്രതിഷേധ സമരം നടന്നത.് കൃത്യമായി ബില്‍ അഡീഷണല്‍ സി ഡി യും അടച്ച് വരുന്ന വ്യാപാരികള്‍ക്കാണ് അമിതബില്‍ അടവാക്കുവാനുള്ള അറിയിപ്പ് എത്തിയത.് ഈ നടപടി പുനപരിശോധിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. മങ്കട മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വെങ്കിട്ട അബ്ദുല്‍സലാം സമരം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി അനീസ് ചൂണ്ടയില്‍, ജോസ് വര്‍ഗീസ്, അലി കൊളത്തൂര്‍, പി രാജീവ്, ഫാന്‍സി അലവി, മുല്ലപ്പള്ളി നാസര്‍, മുല്ലപ്പള്ളി അനീസുദ്ദീന്‍, സി പി രാജീവ് നേതൃത്വം നല്‍കി. 

English Summery
Traders protest on huge electrical bill. 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post