മലപ്പുറം: വൈദ്യുതി ഓഫീസില്‍ അക്രമം നടത്തിയ സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തു. 150ലേറെ പേര്‍ക്കെതിരെ കേസ്. തലപ്പാറ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് ഒരു സംഘം അതിക്രമം നടത്തിയത്. തലപ്പാറ സെക്ഷന് പരിധിയില്‍ വൈദ്യുതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഓഫീസിലെത്തിയത്. ഓഫീസിലെ ടെലിഫോണ്‍, കംമ്പ്യൂട്ടര്‍ പ്രിന്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, കസേര, മേശ, 30ലിറ്റര്‍ ട്രാന്‍സ്‌ഫോമര്‍ ഓയില്‍ തുടങ്ങിയവ നശിപ്പിച്ചു.
അതിനിടെ പുറത്ത് പോയ അക്രമികള്‍ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ പാലക്കലിലെത്തിയ അസി. എഞ്ചിനീയര്‍ പികെ മൊയ്തീന്‍ കുട്ടിയെ തടഞ്ഞു. ശേഷം ഇവര്‍ ദേശീയ പാത ഉപരോധിച്ചു. സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസ് റോഡ് ഉപരോധിച്ച പത്ത് പേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ അസി എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ പരാതി പ്രകാരം ഇതില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെളിമുക്ക് സ്വദേശി അബ്ദുല്‍ ജലീല്‍, പാലക്കല്‍ സ്വദേശികളായ ഷിജു, ലൈജു പടിക്കല്‍സ്വദേശി ശഫീഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. അരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. നേരത്തെ ബഹളം വെച്ചവരെ തിരൂരങ്ങാടി പോലീസ് പിരിച്ചുവിട്ടിരുന്നു.
തലപ്പാറ സെക്ഷന് പരിധിയില്‍ വൈദ്യുതി വിതരണം കാര്യക്ഷമമല്ലെന്നും 6.30 മുതല്‍ വൈദ്യുതി ഇല്ലെന്നും നാട്ടുകാര്‍ക്ക് പരക്കെ പരാതിയുണ്ട്. എന്നാല്‍ ചേളാരി സബ് സ്റ്റേഷനിലെ റിലേ തകരാറുമൂലമാണ് തലപ്പാറ ഫീഡറില്‍ വൈദ്യുതി തടസ്സപ്പെട്ടതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

English Summery
Ten arrested for attacking KSEB office
Post a Comment