എസ്‌വൈഎസ് ജില്ലാ പ്രതിനിധി സമ്മേളനവും പിപി ഉസ്താദ് അനുസ്മരണവും 17ന്

മലപ്പുറം: എസ്‌വൈഎസ് ജില്ലാ പ്രതിനിധി സമ്മേളനവും പിപി ഉസ്താദ് അനുസ്മരണവും ഈ മാസം 17ന് വേങ്ങര അല്‍ ഇഹ്‌സാനില്‍ നടക്കും.
വാര്‍ഷിക കൗണ്‍സിലുകളോടനുബന്ധിച്ച് നടന്ന യൂനിറ്റ്, പഞ്ചായത്ത്, മേഖലാ പ്രതിനിധി സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് ജില്ലാ പ്രതിനിധി സമ്മേളനം നടക്കുന്നത്. എസ് വൈ എസ് സംഘടനാ സ്‌കൂളിന് കീഴില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട പരിശീലനത്തിന്റെ മുന്നോടിയായി നടക്കുന്ന പതിനിധി സമ്മേളനത്തില്‍ കൗണ്‍സില്‍ നടപടികള്‍ക്ക് പുറമെ മേഖലാ സി സിമാരുടെ റിപ്പോര്‍ട്ടിംഗും അനുബന്ധ ചര്‍ച്ചയും അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പദ്ധതി രൂപവത്കരണവും നടക്കും.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എ മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കും. യോഗത്തില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എ മുഹമ്മദ് പറവൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, പി എസ് കെ ദാരിമി എടയൂര്‍, അലവികുട്ടി ഫൈസി എടക്കര, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി വി മുഹമ്മദ് ടി അലവി, പി കെ എം ബശീര്‍ സംബന്ധിച്ചു.

Keywords: SYS, Malappuram, Vengara,  

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم