കോഴിമുട്ടകളുമായി സ്പിരിറ്റ് മാഫിയകള്‍; മുട്ടപൊട്ടിക്കാന്‍ കഴിയാതെ എക്സൈസ്

നിലമ്പൂര്‍:  ലോറികളില്‍ കോഴിമുട്ടകളുടെ മറവില്‍ സ്പിരിറ്റ് കടത്തുന്നത് തടയാനാകാതെ പോലീസും എക്സൈസും കുഴങ്ങുന്നു. കമ്പിയിട്ടുകുത്തി പരിശോധിക്കാന്‍ കഴിയാത്തതാണ്‌ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ്‌ സ്പിരിറ്റ് മാഫിയ അടവൊന്നുമാറ്റിയത്. കോഴിമുട്ട ലോറിയില്‍ സ്പിരിറ്റ് കാനുകള്‍ കടത്തുക. സംശയം തോന്നിയാല്‍പ്പോലും കമ്പിയിട്ടു കുത്താന്‍ എക്സൈസുകാര്‍ തയാറാകില്ലെന്ന ഉറപ്പിലാണ് സ്പിരിറ്റ് മാഫിയയുടെ 'കോഴിമുട്ടപ്രയോഗം. ഓണക്കാലമാകുന്നതോടെ പരിശോധന കര്‍ശനമാക്കുമെന്നതിനാല്‍ സ്പിരിറ്റ് നേരത്തെ കേരളത്തിലേക്കു കടത്തിത്തുടങ്ങിയതായാണ് സൂചന. കഴിഞ്ഞ ദിവസം പരിശോധനയ്ക്കിടെ പുറകില്‍ വന്ന ലോറി കോഴിമുട്ടലോറിയിലിടിച്ച് അപകടമുണ്ടായിരുന്നു. പൊള്ളാച്ചി, നാമക്കല്‍, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍നിന്നാണ് കോഴിമുട്ട ലോറികള്‍ മലപ്പുറം ജില്ലയിലെത്തുന്നത്. തമിഴ്നാട്ടിലെ സ്പിരിറ്റ് മാഫിയയുടെ കേന്ദ്രങ്ങളും ഇവയാണെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍.

English Summery
Spirit mafia with 'egg tricks'

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم