മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെയും സാമ്പത്തിക സഹായത്തോടെ ഗ്രാമവികസന കമ്മീഷണറേറ്റ് നടപ്പാക്കുന്ന പട്ടുനൂല്‍ പുഴു വളര്‍ത്തല്‍ തൊഴിലില്ലായ്മക്ക് പരിഹാരമാകുന്നു. 25 സെന്റ് ജലസേചന സൗകര്യമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ ഭൂമിയാണ് കൃഷിക്കാവശ്യം. 1250 മള്‍ബറിച്ചെടികള്‍ കൃഷി ചെയ്യാന്‍ കഴിയുന്നിടത്ത് പട്ടുനൂല്‍ പുഴുക്കളെ വളര്‍ത്തി 150 കി.ഗ്രാം കൊക്കൂണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിലൂടെ പ്രതിവര്‍ഷം 18,000 രൂപ അറ്റാദായം ലഭിക്കും. ഒരേക്കറില്‍ കൃഷിചെയ്യുന്നവര്‍ക്ക് അഞ്ചു ബാച്ചുകളിലായി 600 കി.ഗ്രാം കൊക്കൂണ്‍ ഉത്പാദിപ്പിക്കാനാകും. 70,000 രൂപ പ്രതിവര്‍ഷം കര്‍ഷകന് അറ്റാദായം ലഭിക്കും.
ഗ്രാമവികസന കമ്മീഷണറേറ്റിനു കീഴില്‍ ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദാരിദ്ര്യ നിര്‍മാര്‍ജന യൂനിറ്റുകളിലെ പ്രൊജക്ട് ഡയറക്ടര്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 കര്‍ഷകര്‍ ഉള്‍പ്പെട്ട ഓരോ ക്ലസ്റ്ററുകളായി സെറികള്‍ച്ചര്‍ വികസന പദ്ധതി നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വിവിധ സബ്‌സിഡികളുമുണ്ട്. തനിവിളയായോ ഇടവിളയായോ 25 സെന്റ് മുതല്‍ ഒരു ഹെക്റ്റര്‍ വരെ കൃഷിചെയ്യുന്നവര്‍ക്ക് ആനുപാതികമായി സാമ്പത്തിക സഹായം ലഭിക്കും. ഒരേക്കറിന് 5000 മള്‍ബറിച്ചെടികള്‍ എന്നതാണ് മാനദണ്ഡം.
ഒരേക്കറില്‍ മള്‍ബറി കൃഷി ചെയ്യുന്നതിന് 6,750 രൂപ നടീല്‍ സബ്‌സിഡിയായി നല്‍കും. ജലസേചന സൗകര്യത്തിന് 15,000 രൂപവരെയും ധനസഹായമുണ്ട്.ഈ രീതിയിലാണ് കൃഷിയുമായി ബന്ധപ്പെട്ട വിവിധ സബ്‌സിഡികള്‍ ലഭിക്കുക.
പട്ടുനൂല്‍ പുഴു വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് കൊക്കൂണ്‍ ഉത്പാദനത്തിനുള്ള ബോണസിന് അപേക്ഷിക്കാം. കര്‍ഷകര്‍ കൊക്കൂണ്‍ വിപണനം നടത്തിയ രശീതും അസസ്‌മെന്റ് ഷീറ്റും സഹിതം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം.
പുതുതായി മള്‍ബറി കൃഷിയും പട്ടുനൂല്‍ പുഴു വളര്‍ത്തലിലും താത്പര്യമുള്ളവര്‍ക്കും അവസരം ഉപയോഗപ്പെടുത്താം. 50 സെന്റോ അതിലധികമോ സ്ഥലം ഉണ്ടായിരിക്കണം. മള്‍ബറി ചെടി നടീല്‍, ജലസേചനം, പട്ടുനൂല്‍ പുഴു വളര്‍ത്തല്‍, പുരനിര്‍മാണം, ഉപകരണങ്ങള്‍, ഉത്പാദന ബോണസ് തുടങ്ങി വിവിധ നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം അനുവദിക്കും. കൂടുതല്‍ വിവരം പ്രൊജക്റ്റ് ഡയറക്ടര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, മലപ്പുറം. ഫോണ്‍ 0483 2734976. നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പി.ഒ ഫോണ്‍ 9447148635

English Summery
Silk worm: A solution for unemployment
إرسال تعليق