വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ മറ്റുപിന്നാക്ക /മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സ്വയം തൊഴിലിന് ഒരുലക്ഷം രൂപ വായ്പ നല്‍കും. ചെറുകിട സംരഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. പലിശ അഞ്ച് ശതമാനം(ന്യൂനപക്ഷക്കാര്‍ക്ക് 6 ശതമാനം) വായ്പക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 40,000 രൂപയില്‍ താഴെയും നഗരപ്രദേശങ്ങളില്‍ 55,000 രൂപയും താഴെയായിരിക്കണം. തുക 60 പ്രതിമാസ തവണകളായി തിരിച്ചടക്കണം.
അപേക്ഷ ഫോമും വിശദവിവരങ്ങളും മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍ 0483 2734114.

English Summery
Self employment to ladies

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم