മലപ്പുറം: കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റിയിലെ ഔദ്യോഗിക അംഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലത്തെ നോമിനേറ്റ് ചെയ്്തു. മധ്യപ്രദേശില്‍ നിന്നുള്ള പ്രൊഫ. ഹലീം ഖാനാണു മറ്റൊരു അംഗം. മദ്രസ നവീകരണ പരിപാടി, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസ്യൂം തുടങ്ങിയ പ്രവര്‍ത്ത്യൂങ്ങള്‍ക്കായുള്ള കമ്മിറ്റിയാണിത്. നിലവില്‍ സംസ്ഥാന സാക്ഷരതമിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായ സലീം കുരുവമ്പലം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമാണ്. നേരത്തെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍, വിജയഭേരി കോഓഡിനേറ്റര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ജില്ലയിലെ വിവിധ മാതൃകാ പദ്ധതികളായ പ്രതീക്ഷ, പരിരക്ഷ, സുരക്ഷ, പെയ്ന്‍ ആന്റ് പാലിയേറ്റീവ് പദ്ധതികളില്‍ നേതൃപരമായ പങ്ക് വഹിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു.
Keywords: Malappuram, Member, കേരള, Saleem Karuvambalam Elected National Grant in aid Committee
إرسال تعليق