ചങ്ങരംകുളം: പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴ് പട്ടികജാതി വിഭാഗത്തിനും രണ്ട് മറ്റ് വിഭാഗത്തിനുമായി സംവരണം ചെയ്ത ഒഴിവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളിലെ 12നും 17 നുമിടയില്‍ പ്രായമുള്ള പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ് വാര്‍ഷിക പരീക്ഷയില്‍ തോറ്റവരും ഡി പ്ലസിന് താഴെ മാര്‍ക്കുള്ളവും അപേക്ഷിക്കേണ്ടതില്ല. കഴിഞ്ഞ് വര്‍ഷം പഠിച്ചിരുന്ന സ്‌കൂളിലെ പ്രധാനാധ്യാപകനില്‍ നിന്നും വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ലിസ്റ്റ്, ശതമാനം, ജയിച്ച വിവരം, സ്വഭാവം, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊന്നിച്ച് നല്‍കണം. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് യൂനിഫോം, നൈറ്റ് ഡ്രസ്സ്, ബാഗ്, ചെരിപ്പ്, നോട്ട്ബുക്ക്, പ്രത്യേക ട്യൂഷന്‍, താമസം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിയ്ക്കും. കൂടാതെ ഹോസ്റ്റലിലെ ലൈബ്രറിയും ഉപയോഗിക്കാം.
അപേക്ഷാഫോമിന്റെ മാതൃകയും കൂടുതല്‍ വിവരവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. മെയ് 10 നകം അപേക്ഷിക്കണം.
അപേക്ഷാഫോമിന്റെ മാതൃകയും കൂടുതല്‍ വിവരവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. മെയ് 10 നകം അപേക്ഷിക്കണം.
Keywords: Changaramkulam, Tirur, Malappuram, Hostel,
Post a Comment