മലപ്പുറം: അനധികൃത പൂഴ്ത്തിവെപ്പിനെ തുടര്‍ന്ന് ജില്ലയില്‍ പെട്രോള്‍ക്ഷാമം രൂക്ഷമാകുന്നു. വരാനിരിക്കുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധവില്‍ കൊള്ളലാഭം കൊയ്യാന്‍ വേണ്ടിയാണ് ജില്ലയിലെ മിക്കപെട്രോള്‍ പമ്പുകളും ഇന്ധന വിതരണം നിര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു ദിവസമായി നിലമ്പൂര്‍, എടപ്പാള്‍, ചങ്ങരംകുളം, മേഖലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും ഇന്ധനവിതരണംനിര്‍ത്തിയിരുന്നു. ഇവരുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെങ്കിലും വിതരണം ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
അനധികൃതമായി ഓളിപ്പിച്ചു വെച്ചിരിക്കുന്ന സ്റ്റോക്കുകള്‍ മുഴുവന്‍ പിടിച്ചെടുത്ത് വിതരണം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തത്പ്പര കക്ഷികള്‍ക്ക് മാത്രമായി ഇന്ധനവിതരണം നടക്കുന്നതായും പരാതിയുണ്ട്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് വാഹനങ്ങള്‍ ഓടാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
Keywords: Petrol, Malappuram, കേരള, Petrol crisis in District
Post a Comment