മലപ്പുറം: പാന്‍മസാല ഉത്പന്നങ്ങള്‍ നിരോധിച്ച യു ഡി എഫ്. സര്‍ക്കാറിനെ എം എസ് എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. ഇത് നടപ്പില്‍ വരുത്തുന്നതിന് വേണ്ടി നിയമപാലകരും ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിയമം പ്രാപല്യത്തില്‍ വന്നതിന് ശേഷം പാന്‍മസാല ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ ഉണ്ടെന്നും അവരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന മാതൃകാപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണമെന്നും എം എസ് എഫ്. സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ പ്രത്യേക താത്ല്‍പര്യം കാണിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പാന്‍മസാല നിരോധനം നടപ്പില്‍ വരുത്തിയ സര്‍ക്കാറിന് അഭിവാദ്യം അര്‍പ്പിച്ച് ഈമാസം 31 ന് പഞ്ചായത്ത് തലങ്ങളില്‍ അഭിവാദ്യ പ്രകടനം നടത്താന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രസിഡന്റ് എന്‍ എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. ശാഫി ഭാരവാഹികളായ യൂസുഫ് വല്ലാഞ്ചിറ, പി പി ഫൈസല്‍, ടി പി ഹാരിസ്, മന്‍സൂര്‍ പെരിമ്പലം, വി പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, കെ എ ബക്കര്‍, വി കെ ജലീല്‍ പ്രസംഗിച്ചു.
പാന്‍മസാല നിരോധനം കാര്യക്ഷമമാക്കണം: എം എസ് എഫ്
mvarthasubeditor
0
Post a Comment