മലപ്പുറം: ജില്ലയില്‍ പുകയില, നിക്കോട്ടിന്‍ അടങ്ങിയ ഗുഡ്ക, പാന്‍മസാല മുതലായ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം, വില്പന, എന്നിവ തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പെലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനമായി. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്താനും നിരോധിച്ച ഉത്പന്നങ്ങളെല്ലാം പിടിച്ചെടുക്കാനും തീരുമാനിച്ചു. ബസ് സ്റ്റാന്‍ഡ്, റെയില്‍വെസ്റ്റേഷന്‍, ലോഡ്ജുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഇവയുടെ കച്ചവടം കൂടുതലായതിനാല്‍ പരിശോധന ശക്തമാക്കും.
വിദ്യാര്‍ഥികളെ പാന്‍മസാലയുടെ ഉപയോഗത്തിനെതിരെ ബോധവത്കരിക്കാന്‍ സ്‌കൂള്‍ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. 42 കടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ പാന്‍മസാലയുടെ ഉപയോഗത്തിനെതിരെ ബോധവത്കരിക്കാന്‍ സ്‌കൂള്‍ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. 42 കടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
English Summery
Pan masala completely will ban
Post a Comment