പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അറവങ്കര 12ാം വാര്‍ഡില്‍ ഒരുവര്‍ഷത്തില്‍ 1.9 കോടി ചിലവില്‍ പൂര്‍ത്തീകരിച്ച 13 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഉബ്രാഹിംകുഞ്ഞ് അറവങ്കര ന്യൂബസാറില്‍ മെയ് 28 വൈകീട്ട് മൂന്നിന് നിര്‍വഹിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, എം.പി ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസം, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ ഫണ്ടുകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. കാളിയേപറമ്പ്-തെക്കയില്‍പള്ളിയാളി റോഡ് - 25, ന്യൂബസാര്‍ ചെറുവള്ളൂര്‍ റോഡ് -15, നരിയേങ്ങല്‍ റോഡ്-10, പാപ്പാട്ടുങ്ങല്‍ - കണ്ടിക്കുന്ന് റോഡ്-22 , പൊരുതല റോഡ്-അഞ്ച്, പെരിമ്പിടിച്ചാല്‍-കണ്ടിക്കുന്ന് റോഡ്-അഞ്ച്, കണ്ടിക്കുന്ന - മുതുരത്തൊടി റോഡ്-എട്ട്, തെക്കയില്‍ പള്ളിയാളി-ചോലക്കല്‍ റോഡ്- രണ്ട്, പൊറ്റക്കാട് പാത്ത്‌വേ-അഞ്ച്, കുന്നുംപുറം-പെരുംപിടിച്ചാല്‍ റോഡ്-2.5, അങ്കണവാടി കെട്ടിടം-രണ്ട്, എല്‍.പി.എസ് അറ്റകുറ്റപ്പണി-2.2, പി.എച്ച്.സി അറ്റക്കുറ്റപ്പണി അഞ്ച് ലക്ഷം രൂപയുടെയും പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ എം.എല്‍.എ.മാരായ പി.ഉബൈദുള്ള, കെ.മുഹമ്മദുണ്ണിഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു. പി.എ.സലാം, റ്റി.വി.ഇബ്രാഹിം, കെ.പി.ഉണ്ണീരുഹാജി, മഠത്തില്‍ സാദിഖലി എന്നിവര്‍ പങ്കെടുക്കും.
English Summery
One crore development plan Aravankara ward
إرسال تعليق