ആള്‍മാറാട്ടം കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

കൊണ്ടോട്ടി: വ്യാജ പേരില്‍ നിര്‍മിച്ച പാസ്‌പോര്‍ട്ടുമായി കരിപ്പൂരില്‍ വിമാനമിറങ്ങിയ ആളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. വേങ്ങര നാലകത്ത് കുഞ്ഞലവി (44)യാണ് പിടിയിലായത്. ഖത്തര്‍ എയര്‍വേഴ്‌സിലാണ് ഇയാള്‍ എത്തിയിരുന്നത്. മുള്ളന്‍മടക്കല്‍ മുഹമ്മദലി എന്ന പേരില്‍ എടുത്ത പാസ്‌പോര്‍ട്ടുമായാണ് ഇയാള്‍ വിമാനമിറങ്ങിയത്.


Key Words: Arrest, Kerala, Kondotty,

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post