മലപ്പുറം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 508/2009) മൂന്ന് ശതമാനം സംവരണത്തിനുളള വികലാംഗരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. ഇതിന് മുന്നോടിയായി 2010 ഓഗസ്റ്റ് 21 ന് കമ്മീഷന്‍ നടത്തിയ ഒ എം ആര്‍ പരീക്ഷയില്‍ പങ്കെടുത്ത വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 27 നകം ജില്ലാ പി എസ് സി ഓഫീസില്‍ നേരിട്ടെത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, വൈകല്യം തെളിയിക്കുന്നതിനുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അഥവാ സാമൂഹികക്ഷേമ വകുപ്പില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് പേര്, മേല്‍വിലാസം, പരീക്ഷ എഴുതിയ രജിസ്റ്റര്‍ നമ്പര്‍, അന്ധ-ബധിര-അസ്ഥി വൈകല്യ വിഭാഗം എന്നിവ വ്യക്തമാക്കുന്ന ആമുഖ കത്ത് സഹിതം നല്‍കേണ്ടത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം ലിസ്റ്റ് പ്രസിദ്ധീകരിച്ച് അഭിമുഖം നടത്തും. നിശ്ചിത തീയതിക്കകം രേഖകള്‍ നല്‍കാത്തവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.
Keywords: Certifivate, Malappuram, കേരള,
Post a Comment