മഞ്ചേരി: ജയിംസ് അഗസ്റ്റിന്‍ (47) വധക്കേസ് വിചാരണ ആഗസ്റ്റ് ആറിന് മഞ്ചേരി മൂന്നാംഅതിവേഗ കോടതി ജഡ്ജി വി ദിലീപ് മുമ്പാകെ ആരംഭിക്കും. 2008 ജൂലൈ 19ന് രാവിലെ കിഴിശ്ശേരി ജി എല്‍ പി സ്‌കൂളില്‍ ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയ വാലില്ലാപ്പുഴ സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജയിംസ് അഗസ്റ്റിന്‍ മുസ്‌ലിംലീഗിന്റെ ക്ലസ്റ്റര്‍ വിരുദ്ധ സമരക്കാര്‍ അക്രമിക്കുന്നതിനിടയില്‍ മരണപ്പെടുകയായിരുന്നു.
ഒന്നാം പ്രതി അബ്ദുന്നസീര്‍, ഹംസ എന്നിവരെ തിരിച്ചറിയാന്‍ 2008 ജൂലൈ 28ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു. യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ നസീര്‍, ഹംസ, സലീം, ബശീര്‍, സജീര്‍, ജലീല്‍, ലത്വീഫ്, ചേക്കു മുഹമ്മദ്, അബൂബക്കര്‍ സിദ്ദീഖ്, ബഷീര്‍, മന്‍സൂര്‍, അഹമ്മദ്കുട്ടി, സുലൈമാന്‍, മുത്തലിബ്, അലവിക്കുട്ടി, അശ്‌റഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.

English Summery
James Augastine murder, trial will start on August 6th
إرسال تعليق