തേഞ്ഞിപ്പലം: മര്‍ഹൂം അല്‍ ആരിഫ് ബില്ലാഹി അല്‍ മജ്ദൂബ് സയ്യിദ് സ്വാലിഹ് നൊസ്സന്‍ തങ്ങളുടെ മുപ്പതാം ആണ്ട് നേര്‍ച്ചയും മര്‍ഹൂം സയ്യിദ് ഫള്ല്‍ ജമലുല്ലൈലിയുടെ മൂന്നാം ആണ്ട് നേര്‍ച്ചയും ജമലുല്ലൈലി ഇസ്‌ലാമിക് കോപ്ലക്‌സിന്റെയും ദര്‍സിന്റെയും ഉദ്ഘാടനവും മെയ് മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി വിവിധ പരിപാടികളോടെ ചേളാരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജമലുല്ലൈലി ഇസ്‌ലാമിക് കോപ്ലക്‌സിന്റെ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം ഏഴു മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സ്‌ലര്‍ ഡോ. എം അബ്ദുസലാം, കെഎന്‍എ ഖാദര്‍ എംഎല്‍എ മുഖ്യാഥികളാകും. ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. നാലിന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ദഅ്‌വ സെമിനാര്‍ അഡ്വ. കുഞ്ഞികോയ തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്യും. അഹ്‌ലുബൈത്തും ദഅ്‌വത്തും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയമവതരിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് അബ്ദുസലാം മുസ്‌ലിയാര്‍ ദേവര്‍ശോല പ്രഭാഷണം നടത്തും. അഞ്ചിന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആനിനും പ്രാര്‍ഥന സദസ്സിനും സയ്യിദ് ഹബീബ് റഹ്മാന്‍ ബുഖാരി നേതൃത്വം നല്‍കും. ആറിന് ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും. ദര്‍സിന്റെ ഉദ്ഘാടനം എട്ടിന് വൈകുന്നേരം ഏഴു മണിക്ക് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍,പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഡോ. കെ ടി ജലീല്‍ എം എല്‍ എ മുഖ്യാഥിതികളാകും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ജമലുല്ലൈലി, റഫീഖ് അഹ്‌സനി ചേളാരി, സയ്യിദ് ഖാസിം ജമലുല്ലൈലി, റഫീഖ് ചെനക്കലങ്ങാടി പങ്കെടുത്തു.
Keywords: Kondotty, Malappuram, Uroos,
إرسال تعليق