ടയര്‍ റീത്രെഡിങിന് ചാര്‍ജ് കൂട്ടുന്നു


മഞ്ചേരി: അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവിന്‍െറ പേരില്‍ ടയര്‍ റീത്രെഡിങ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു. റബര്‍, കെമിക്കല്‍, വിറക് എന്നിവക്കും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വില കയറിയതാണ് കാരണമായി പറയുന്നത്.ബസിന്‍െറയും ട്രക്കിന്‍െറയും 900 സൈസ് ടയറിന് 3600ല്‍നിന്ന് 3800 രൂപയായും ആയിരം സൈസ് ടയറിന് 3900ലത്തില്‍നിന്ന് 4100 രൂപയായും വര്‍ധിപ്പിച്ചു. ജീപ്പ് ടയറുകള്‍ക്ക് 1550ല്‍നിന്ന് 1650 രൂപയായും ടെമ്പോ ലോറികളുടെ ടയറുകള്‍ക്ക് 2100ല്‍നിന്ന് 2200 ആയും വര്‍ധിപ്പിക്കാനാണ് തീരുമാനം.
സ്പെയര്‍ പാര്‍ട്സിനും ഇന്ധനത്തിനും വില കയറുന്നതിന് പുറമെ ടയര്‍ റീത്രെഡിങിന് ഇടക്കിടെ വില കൂട്ടുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതായി ബസ്, ടാക്സി ഉടമകള്‍ പറഞ്ഞു.
Keywords: Malappuram,manjeri, tire retreadnig chargess ingreases

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post