കാളികാവില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടി സി പി എം ബഹിഷ്‌കരിച്ചു


കാളികാവ്: ചെത്ത്കടവ് പാലം തറക്കല്ലിടലും, കാളികാവ് വണ്ടൂര്‍ റോഡ് നവീകരണപ്രവര്‍ത്തിയുടെ ഉദ്ഘാടന ചടങ്ങും സി പി എം ബഹിഷ്‌കരിച്ചു. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പരസ്പരം തെറിവിളിക്കുകയും കയ്യാങ്കളിയുടെ വക്കെത്തെത്തുകയും ചെയ്ത് തെരുവ് യുദ്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചതെന്ന് സി പി എം കാളികാവ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി എത്തും മുമ്പ് തന്നെ കാളികാവ് അങ്ങാടിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പരം തെറി വിളിയും, തങ്ങളുടെ മന്ത്രിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ പരസ്പരം പോര്‍ വിളികള്‍ നടത്തിയിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരേയും തെറിവിളിച്ചതാണ് ഇവര്‍ പരിപാടിയില്‍ നിന്ന് വിട്ട് നില്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, ഡി സി സി പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വേതിയിലേക്ക് എത്തിയതോടെ വീണ്ടും യൂത്ത് കോണ്‍ഗ്രസ്സും, യൂത്ത് ലീഗും പരസ്പരം തെറിവിളിച്ചും, നേതാക്കള്‍ക്കഭിവാദ്യം വിളിച്ചും വേതിയുടെ ഇരു വശങ്ങളിലായി നിലയുറപ്പിച്ചു. ഈശ്വര പ്രാര്‍ത്തനയും, സ്വാഗത പ്രസംഗം നടത്തിയ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രകരന്റേയും, റിപ്പോര്‍ട്ട് വെച്ച എക്‌സിക്യൂട്ടീവ് എഞ്ച്‌നീയര്‍ കെ കെ അബ്ദുല്‍ സലാമിന്റേയും പ്രസംഗം ബഹളത്തില്‍ മുങ്ങി. മുഖ്യമന്ത്രിയുടേയും മറ്റ് രണ്ട് മന്ത്രിമാരുടേയും പ്രസംഗങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് കേള്‍ക്കാനായത്. കാളികാവ് ബ്ലോക്ക് പ്രസിഡന്റ് മറിയക്കുട്ടി ടീച്ചര്‍ ആശംസ അര്‍പ്പിക്കാന്‍ എഴുനേറ്റതോടെ ആര്യാടനെ വിളിക്കാത്തത് എന്തെന്ന് സദസ്സില്‍ നിന്ന് വിളിച്ച് ചോദിച്ചതോടെ വീണ്ടും ബഹളമായി . പിന്നീട് പെട്ടന്ന് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ യു ഹസ്സന്‍ നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

English Summery
CPM boycotts CM's public meet. 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم