മലപ്പുറം: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷനല്‍ ടെക്‌നോളജി എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ജനറല്‍ വിഷയങ്ങളുടെ സി.ഡികള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. വ്യക്തിത്വ വികസനം, കഠപ്യൂട്ടര്‍ പഠനം, പൊതുവിജ്ഞാനം, മഹാന്‍മാരുടെ ജീവിതമാതൃകകള്‍, ഭൂമിശാസ്ത്ര കൗതുകങ്ങള്‍, പരിസ്ഥിതിചിന്ത, ചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സി.ഡി.തയ്യാറാക്കിയിരിക്കുന്നത്. എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 10,000 രൂപ വിലയുള്ളസി.ഡി കിറ്റുകള്‍ 75 ശതമാനം സബ്‌സിഡി നല്‍കി 2500 രൂപയ്ക്ക് ഡി.വി.ഡി കിറ്റും 1500 രൂപയ്ക്ക് പ്പേപ്പര്‍ കിറ്റുമാണ് എസ്.ഐ.ഇ.ടി വിതരണം ചെയ്യുന്നത്. സബ്‌സിഡി നിരക്കില്‍ മേയ് 31 വരെ സി.ഡി.കിറ്റുകള്‍ ലഭിക്കും. ടി.ടി.സി, ബി.എഡ്, എം.എഡ് വിദ്യാര്‍ത്ഥിക്കും സി.ഡി.കിറ്റ് പ്രയോജനകരമാണ്. കൂടുതല്‍ വിവരത്തിന് മലപ്പുറത്തുള്ള എസ്.ഐ.ഇ.ടി.സി ഡിമാര്‍ട്ടുമായി ബന്ധപ്പെടാം.ഫോണ്‍ : 9946666115, 9947269092, 0471 - 2324249.
Keywords: Malappuram, School, CD, കേരള,
Post a Comment