പെരിന്തല്‍മണ്ണ നഗരസഭയിലെ 32ാം വാര്‍ഡില്‍ (സംഗീത) സി.പി.ഐ(എം) സ്ഥാനാര്‍ഥി വെള്ളാട്ട് മോഹന്‍ 507 വോട്ട് നേടി 191 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പോള്‍ ചെയ്ത വോട്ടുകള്‍ 828 സി.സോതുമാധവന്‍ (ഐ.എന്‍.സി)316 വോട്ടുകള്‍ നേടി. അഞ്ച് വോട്ടുകള്‍ അസാധുവായി.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ 22ാം വാര്‍ഡില്‍ (കോട്ടുവാലക്കാട്) സ്വതന്ത്ര സ്ഥാനാര്‍ഥി ചാത്തമ്പാടന്‍ അന്‍വര്‍ സാദത്ത് 754 വോട്ട് നേടി 206 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പോള്‍ ചെയ്തവോട്ടുകള്‍
1374. തിരുനിലത്ത് അന്‍വര്‍ (ഐ.യു.എം.എല്‍) 548, ചപ്പങ്ങത്തില്‍ കുഞ്ഞിക്കമ്മു(സ്വത)14, കളത്തില്‍ വിനോദ് (സി.പി.ഐ.എം)49, ഒമ്പത് വോട്ടുകള്‍ അസാധുവായി. ഇവിടെ സ്വതന്ത്രരായി മത്സരിച്ച നാല് സ്ഥാനാര്‍ഥികള്‍ക്ക് ഒരുവോട്ടും ലഭിച്ചില്ല.
Keywords:Result, Malappuram, By-election, കേരള,
إرسال تعليق