പ്ലാസ്റ്റിക് ഉപയോഗ നിരോധനത്തിന്റെ മറവില്‍ കൈക്കൂലി വാങ്ങിക്കുന്നതായി പരാതി

മലപ്പുറം: പ്ലാസ്റ്റിക് ഉപയോഗ നിരോധനത്തിന്റെ മറവില്‍ മലപ്പുറം മുനിസിപ്പാലിറ്റി മേഖലയില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങുകയും ഭീമമായ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരികളില്‍ നിന്നും കൈക്കൂലി വാങ്ങിക്കുന്നതായി പരാതി. നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഭീമമായ പിഴ സംഖ്യയാണ് മുനിസിപ്പല്‍ അധികൃതര്‍ ഈടാക്കുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വ്യാപാര സ്ഥാപനങ്ങളില്‍ കക്ഷിയിറങ്ങുന്ന മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളോട് അനധികൃതമായി പണമാവശ്യപ്പെടുന്നത്. ഭീമമായ പിഴ ചുമത്തുമെന്ന ഭയത്താല്‍ വ്യാപാരികള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പണം വ്യാപാരികള്‍ നല്‍കി പ്രശ്‌നത്തില്‍ നിന്നും തലയൂരുന്നു. ഈ ചൂഷണം തുടര്‍ന്നാല്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ തെരുവില്‍ നേരടാനും വ്യാപാരികള്‍ക്ക് നിയമ പരിരക്ഷ നല്‍കാനും സി പി ഐ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 21 ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ അഡ്വ. കെ മോഹന്‍ദാസ് വിശദീകരിച്ചു. എം എ റസാഖ്, കെ എ നാസര്‍, പാലോളി അബ്ദുര്‍റഹ്മാന്‍ പ്രസംഗിച്ചു. പാലോളി ശരീഫ് അധ്യക്ഷത വഹിച്ചു.

English summery
Bribery allegation on plastic ban.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم