എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക പ്രഖ്യാപനം

എടവണ്ണപ്പാറ: എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക പ്രഖ്യാപനം ഈമാസം 11ന് ഉച്ചക്ക് രണ്ടിന് എടവണ്ണപ്പാറയില്‍ നടക്കും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടു കേന്ദ്രങ്ങളിലാണ് പ്രഖ്യാപനം നടക്കുന്നത്. എടവണ്ണപ്പാറയില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കൊണ്ടോട്ടി, അരീക്കോട് ഡിവിഷനുകളിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഇരു ഡിവിഷനുകളിലെ 184 യൂനിറ്റുകളില്‍ നിന്നായി മൂവായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപനം നിര്‍വഹിക്കും. എസ് വൈ എസ്, എസ് എസ്. എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം എക്‌സിക്യൂട്ടീവ് യോഗങ്ങള്‍, സ്‌നേഹ സംഘം സിറ്റിംഗുകള്‍, പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ എന്നിവ നടന്നു വരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കാന്‍ മുഹ്‌യുദ്ധീന്‍ സഖാഫി ചീക്കോട് ചെയര്‍മാനും കെ പി.ശമീര്‍ കൊണ്ടോട്ടി കണ്‍വീനറും സൈതു മുഹമ്മദ് രൂപവത്കരിച്ചു.
യോഗം എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി സി.കെ.എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കെ.പി ശമീര്‍, ശുകൂര്‍ സഖാഫി മുതുവല്ലൂര്‍, സൈഫുദ്ദീന്‍ വടക്കുംമുറി സംസാരിച്ചു.

Keywords: Announce to SSF40nth Annual Conference 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم