തിരൂരങ്ങാടി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ എസ്‌കോര്‍ട്ട് ജീപ്പ് ടവേര കാറിലിടിച്ച് പോലീസ് ഡ്രൈവര്‍ക്ക് പരുക്ക്. ദേശീയപാതയില്‍ കൂരിയാട് ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കോട്ടക്കല്‍ ഭാഗത്തു നിന്ന് യൂനിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ മുമ്പിലുള്ള ടവേര കാറിലാണ് എസ്‌കോര്‍ട്ട് ജീപ്പ് ഇടിച്ചത്. കാളികാവ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഷിജുവിനാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
English Summery
Accident in Thiroorangadi

إرسال تعليق