മലപ്പുറം: ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. കെ എസ് ആര്‍ ടി സി ബസിനടിയില്‍ പെട്ട് എളങ്കൂര്‍ മഞ്ഞപ്പറ്റ എരഞ്ഞമണ്ണ അമ്പലപ്പടിയില്‍ വേങ്കടത്ത് ചിന്നന്‍ നായരുടെ മകന്‍ മോഹന്‍ കുമാര്‍ (47) മരിച്ചു. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ ആനക്കയം അയനിക്കുണ്ട് വളവിലാണ് അപകടം. മങ്കടയില്‍ നിന്നും ജോലി കഴിഞ്ഞ് ബൈക്കില്‍ മഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു പെയിന്റിംഗ് തൊഴിലാളിയായ മോഹന്‍ കുമാര്‍. മലപ്പുറം ഭാഗത്തു നിന്നും അതേ ദിശയില്‍ വന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലൂം തലക്ക് ഗുരുതരമായി പരുക്കേറ്റ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സൗദാമിനിയാണ് ഭാര്യ. മക്കള്‍: വിനു, മനു. മൃതദേഹം മഞ്ചേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മഞ്ചേരി പോാലീസ് കേസെടുത്തു.
വൈകുന്നേരം മൂന്ന് മണിയോടെ നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് മറിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. ചേളാരി - ചെട്ടിപ്പടി റോഡില്‍ പാണക്കാട് ഇറക്കത്തിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ താനൂര്‍ പരിയാപുരം ഓലപ്പീടിക ചെള്ളക്കാട്ടില്‍ നാരായണന്റെ മകന്‍ ജിജേഷ്(29), ലോറിയിലുണ്ടായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് നാക്കിനായില്‍ തറയില്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ സുധീഷ്(20) എന്നിവരാണ് മരിച്ചത്. ലോറിഡ്രൈവര്‍ ചെട്ടിപ്പടി നെടുവ പൂവത്തുംതൊടി പി പി കോയയുടെ മകന്‍ ശംജിത്തി (22) നെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേളാരി ഭാഗത്തു നിന്ന് വരികയായിരുന്ന കല്ല് കയറ്റിയ ലോറിയാണ് പാണക്കാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പോസ്റ്റിലും ബൈക്കിലുമിടിച്ച ശേഷം മൂന്നുതവണ മറിഞ്ഞ ലോറി എതിര്‍ ഭാഗത്തു നിന്ന് വന്ന ബൈക്കിന് മീതെ വീഴുകയായിരുന്നു.

Keywords: Obituary, Accident, Malappuram, Tirurangadi, Manjeri,
إرسال تعليق