നിലമ്പൂര്‍: മതമൈത്രിയുടെ അവസാന വാക്കായ കാന്തപുരം കേരള നവോത്ഥാന നായകരുടെ പട്ടികയില്‍ ഉണ്ടാകുമെന്നും വരും തലമുറ അദ്ദേഹത്തെ കുറിച്ച് പാഠപുസ്തകത്തില്‍ പഠിക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി പറഞ്ഞു. കേരളയാത്രക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജോയി. സമൂഹത്തിന്റെ പരിവര്‍ത്തനമാണ് മനുഷ്യന്റെ ബാധ്യതയെന്ന് കാന്തപുരം തെളിയിച്ചിട്ടുണ്ട്. മൃഗതുല്യരായ മനുഷ്യര്‍ക്ക് മാനവിക സന്ദേശം കൈമാറുന്നത് മാതൃകാപരമാണ്. അതിനാല്‍ കാന്തപുരത്തിന്റെ കേരളയാത്ര ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്തപുരത്തെ കുറിച്ച് വരും തലമുറ പാഠപുസ്തകത്തില്‍ നിന്ന് പഠിക്കും: വി എസ് ജോയി
Malappuram News
0
Post a Comment