കാളികാവ്: കാളികാവ് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ വിജിലന്‍സ് റെയ്‌ഡ് നടത്തി. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് വിജിലന്‍സ് സംഘം എത്തിയത്. അസിസ്‌റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലാണ് വിജിലന്‍സ് പരിശോധനനടത്തിയത്. വിജിലന്‍സ് സംഘം പരിശോധനക്കെത്തിയപ്പോള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസില്‍ എത്തിയിരുന്നില്ല. തുവ്വൂര്‍ പഞ്ചായത്തിന്റെ അധിക ചുമതലകൂടി കാളികാവ് പഞ്ചായത്ത് എ ഇ ക്കുണ്ട്. ഇദ്ദേഹം ഓഫീസിലെത്തിയതിന് ശേഷമാണ് വിജിലന്‍സ് സംഘം പരിശോധനകള്‍ ആരംഭിച്ചത്. സംശയമുള്ള ചില രേഖകളില്‍ വിശദീകരണം നല്‍കാന്‍ അസിസ്‌റ്റന്റ് എന്‍ജിനീയറോട് നാളെ ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി യൂസഫ്, എ എസ് ഐ എ വിജയന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താനായില്ല.
കാളികാവ് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്‌ഡ്
Malappuram News
0
Post a Comment