അജ്ഞാതന്‍ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരിച്ചു

മഞ്ചേരി: അവശനിലയില്‍ മഞ്ചേരിയിലെ ബാര്‍ ഹോട്ടലിനു സമീപം കണ്ടെത്തിയ മദ്ധ്യവയസ്‌ക്കനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മഞ്ചേരി റിലാക്‌സ്‌ ബാറിനു പിറകില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ്‌ മഞ്ചേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്‌. തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്‌. അഡീഷണല്‍ എസ്‌ ഐ എ ശ്രീധരന്‍ ഇന്‍ക്വസ്റ്റ്‌ നടത്തി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم