പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ടൂറിസം വികസനത്തിന് ഉജ്ജ്വല തുടക്കം. പഞ്ചായത്തിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളായ കീരനെല്ലൂര്‍ ന്യൂകട്ട് പ്രദേശം, ഉള്ളണം, കല്‍പ്പുഴ, കെട്ടുങ്ങല്‍ അഴിമുഖം എന്നീ പ്രദേശങ്ങള്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ സന്ദര്‍ശിച്ചു. കീരനെല്ലൂര്‍ ന്യൂകട്ട് പ്രദേശത്ത് അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി മന്ത്രി അനില്‍കുമാര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥലം എം എല്‍ എയും വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുര്‍റബ്ബും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വാട്ടര്‍ തീം പാര്‍ക്ക്, ആര്‍ട്ട് ഗ്യാലറി, പ്ലാനിറ്റോറിയം, ജൈവ ഉത്പന്നങ്ങള്‍ക്കുള്ള നാട്ടുചന്ത, കെട്ടുവള്ളങ്ങള്‍, ബയോഗ്യാസ് പ്ലാന്റ്, സ്വിറ്റ്‌സര്‍ലന്റ് മോഡല്‍ റിവര്‍സൈഡ് വാക്കിനുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അനില്‍കുമാര്‍ അറിയിച്ചു. കെട്ടുങ്ങല്‍ അഴിമുഖ പ്രദേശത്ത് ടൂറിസം വികസനത്തിന് വന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാര്‍ക്ക് പുറമെ ജില്ലാ പഞ്ചായത്ത് അംഗം എ കെ അബ്ദുര്‍റഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ മന്ത്രിയോടപ്പം ഉണ്ടായിരുന്നു
പരപ്പനങ്ങാടിയില്‍ ടൂറിസം വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു
Malappuram News
0
Post a Comment