മലപ്പുറം: കെ പി സി സി പിരിച്ചുവിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ജാതി സംഘടനകളിലേക്ക് മാറണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സാമുദായിക ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയിരിക്കുകയാണ്. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. ജാതി ശക്തികളുടെ കോണ്‍ഫഡറേഷനായി കോണ്‍ഗ്രസ് മാറിയതായും ശ്രീരാമകൃഷ്ണന്‍ പരിഹസിച്ചു. കേരളത്തെ നവോത്ഥാന മൂല്യങ്ങളുടെ ശവപ്പറമ്പാക്കി മാറ്റി. ഇഛാശക്തിയില്ലാത്ത നേതൃത്വത്തിന്റെ സ്വാഭാവിക പതനമാണ് ഉമ്മന്‍ചാണ്ടിയുടേത്. കേരള സമൂഹത്തെ വര്ഗീയ വത്കരിച്ച് നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ് നിലപാട് അപകടകരമാണ്. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് ജ്തിയും മതവും നോക്കിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പിരിച്ചുവിട്ട് ജാതി സംഘടനകളിലേക്ക് മാറണം: ശ്രീരാമകൃഷ്ണന്‍
Malappuram News
0
إرسال تعليق