മലപ്പുറം: പന്തല്ലൂരില്‍ ഏക്കര്‍ കണക്കിന് ക്ഷേത്രഭൂമി കയ്യടക്കിവെച്ചിട്ടുള്ള മനോരമ ഗ്രൂപ്പ് അത് വിട്ട് നല്‍കണമെന്ന് ശിവസേന ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദു മതത്തിന്റെ കീഴിലുള്ള സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ കയ്യടക്കിയവര്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു മതത്തിലുള്ളവര്‍ ഒരുമിച്ച് അവര്‍ക്കെതിരെ പടപൊരുതേണ്ടുന്ന അവസ്ഥ സൃഷ്ടിക്കരുതെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര ഭൂമി തിരിച്ച് കൊടുക്കുന്നതിന് പുറമെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുഖ്യധാരാ ക്ഷേത്രങ്ങളില്‍ കുമിഞ്ഞു കൂടുന്ന ശതകോടികള്‍ ഉപയോഗിച്ച് പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വിട്ടുകൊടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പന്തല്ലൂര്‍ ക്ഷേത്ര ഭൂമി വിട്ടുകൊടുക്കുക: ശിവസേന
Malappuram News
0
Post a Comment