നിലമ്പൂര്‍ : വിഷുദിനത്തില്‍ വീട്ടുകാര്‍ വിരുന്നുപോയ തക്കം മോഷണം നടന്നതായി പരാതി. നിലമ്പൂര്‍ വീട്ടിക്കുത്ത് തൊട്ടത്ത് വിനോദിന്റെ വീട്ടിലാണ് 14ന് രാത്രി മോഷണം നടന്നത്. വിഷുവിന് വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിരുന്നിന് പോയതായിരുന്നു. ഞായറാഴ്ച തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. മുന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് കരുതുന്നു. രണ്ട് സ്വര്‍ണ്ണവള, രണ്ട് സ്വര്‍ണ്ണകമ്മല്‍, 5000രൂപ എന്നിവ മോഷണം പോയിട്ടുണ്ട്. പൊലീസില്‍ പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. നിലമ്പൂര്‍ പൊലീസ് അനേ്വഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
വിഷുദിനത്തില്‍ മോഷണം
Malappuram News
0
Post a Comment