വേങ്ങര: തീണ്ടേക്കാട് - പടപ്പറമ്പ് റോഡ് തകര്‍ന്നു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകളിലെ തീണ്ടേക്കാട്-പടപ്പറമ്പ് റോഡിലെ ഒരുകിലോമീറ്ററോളം ദൂരമുള്ള സ്ഥലമാണ് ഗതാഗതം നിലക്കും വിധം തകര്‍ന്നത്. ആറു വര്‍ഷം മുമ്പാണ് റോഡ് റീടാര്‍ ചെയ്തത്. നാട്ടുകാര്‍ നിരവധി തവണ പ്രശ്‌നം ഗ്രാമസഭയില്‍ ഉന്നയിക്കുകയും അധികൃതരെ സമീപിക്കുകയും ചെയ്തിട്ടും റോഡ് നന്നാക്കാന്‍ നടപടികളായില്ല. മഴ പെയ്താല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
തീണ്ടേക്കാട് - പടപ്പറമ്പ് റോഡ് തകര്‍ന്നു
Malappuram News
0
Post a Comment