റീ സര്‍വെ: ഭൂവുടമകള്‍ക്ക് രേഖകള്‍ പരിശോധിക്കാം

മഞ്ചേരി: മഞ്ചേരി വില്ലേജിലെ റീസര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കി തയ്യാറാക്കിയ റിക്കാര്‍ഡുകള്‍ ഏപ്രില്‍ 23 വരെ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ റീ സര്‍വെ കാംപ് ഓഫീസില്‍ പരിശോധനക്ക് ലഭിക്കുമെന്ന് റീ സര്‍വെ അസി.ഡയറക്ടര്‍ അറിയിച്ചു. മഞ്ചേരി വില്ലേജിലെ ഭൂവുടമകള്‍ ഓഫീസ് സമയങ്ങളില്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ച് കൈവശാതിര്‍ത്തി, അളവ്, പേര് വിവരം, വിസ്തീര്‍ണം എന്നിവ ഉറപ്പ് വരുത്തണം.
റിക്കാര്‍ഡുകള്‍ സംബന്ധിച്ച പരാതികള്‍ മലപ്പുറം റീ സര്‍വെ അസി.ഡയറക്ടറെ അറിയിച്ച് പരാതി പരിഹരിക്കാം. കുറ്റമറ്റ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള സംരഭത്തില്‍ എല്ലാ ഭൂവുടമകളും സഹകരിക്കണമെന്ന് അസി.ഡയറക്ടര്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم