സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍: മെയ് ഒന്നിലേക്ക് മാറ്റി

മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇന്ന്(ഏപ്രില്‍ 28)നടക്കാനിരുന്ന ഫോട്ടോ എടുക്കലും കാര്‍ഡ് വിതരണവും സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും മെയ് ഒന്നിലേക്ക് മാറ്റിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് ഏപ്രില്‍ 29 മുതല്‍ മെയ് ഒന്നുവരെ നിലമ്പൂര്‍ വി.കെ.റോഡ്, വണ്ടൂര്‍, കാളികാവ്, അരീക്കോട് മുക്കം റോഡ്, കൊണ്ടോട്ടി, ചെമ്മാട്, വേങ്ങര സിനിമാ ഹാള്‍ ജംഗ്ഷന്‍, താനൂര്‍, ചങ്ങരംകുളം, മലപ്പുറം കുന്നുമ്മല്‍, മംഗലം, വളാഞ്ചേരി, പെരിന്തല്‍മണ്ണ ഹൗസിങ് കോളനി, തിരൂര്‍ക്കാട്, പൊന്നാനി ചാണ റോഡ് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ പുതുക്കാം.

English Summery
Renewal of smart card on May first

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post