ചങ്ങരംകുളം: മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി അനുവധിക്കില്ലെന്നും വിട്ടുവീഴ് ചെയ്യുന്ന കേണ്‍ഗ്രസിനെ ചൂഷണം ചെയ്യാന്‍ ഘടകകക്ഷികളെ അനുവദിക്കില്ലെന്നും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് യുവജന ജാഥയുടെ പൊന്നാനി ലോകസഭാതല സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ജനോപകാരപ്രതമായ പദ്ധതികള്‍ നടപ്പിലാക്കി കേരളത്തെ വികസനപാതയില്‍ മുന്നോട്ട് നയിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ശോഭ കെടുത്താനെ ഇത്തരം പ്രസ്താവനകള്‍ ഉപരിക്കൂ. ഇതൊരിക്കലും യൂത്ത്‌കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. സിദ്ധീഖ് പന്താവൂര്‍ അധ്യക്ഷതവഹിച്ചു. വി ടി ബല്‍റാം എം എല്‍ എ, കെപി സിസി സെക്രട്ടറി അജയ്‌മോഹന്‍, എം വി ശ്രീധരന്‍, വി മധുസൂധനന്‍, എം എം രോഹിത്, ടി ഇഫ്തിഖാറുദ്ധീന്‍ പ്രസംഗിച്ചു. പിടി അജയ്‌മോഹന്‍ ചെയര്‍മാനും സിദ്ധീഖ് പന്താവൂര്‍ ജനറല്‍ കണ്‍വീനറുമായ 301 അംഗ സ്വാഗത കമ്മറ്റി രൂപീകരിച്ചു.
ലീഗിന് അഞ്ചാം മന്ത്രി അനുവദിക്കില്ല: പി സി വിഷ്ണുനാഥ്
Malappuram News
0
إرسال تعليق