താനൂര്‍ : ഒഴൂര്‍ ഗ്രാമപഞ്ചായത്ത് 2012-13 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 144825500 രൂപ വരവും 128910000 രൂപ ചെലവും കണക്കാക്കുന്ന 15915500 രൂപയുടെ മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമീണ റോഡുകള്‍ക്കും കുടിവെള്ളത്തിനും ജലസംരക്ഷണത്തിനും ആണ് ബഡ്ജറ്റില്‍ മുന്‍ഗണന. ഗ്രാമീണ റോഡുകള്‍ക്ക് 80 ലക്ഷം, കുടിവെള്ള പദ്ധതി 5 ലക്ഷം, കിണര്‍ റീചാര്‍ജ്ജിംഗ്, ഉപരിതല ജലസംരക്ഷണം, ജല സംഭരണികളുടെ സംരക്ഷണം എന്നിവക്കായി 15 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് എന്‍ ഷക്കീല ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് നൂഹ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു.
ഒഴൂര്‍ പഞ്ചായത്തില്‍ ഗ്രാമീണ റോഡുകള്‍ക്കും കുടിവെള്ളത്തിനും മുന്‍ഗണന
Malappuram News
0
Post a Comment