കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ചങ്ങരംകുളം: സംസ്ഥാനപാതയില്‍ ചങ്ങരംകുളത്തിനടുത്ത് വളയംകുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോയാത്രക്കാരന്‍ വേങ്ങര ചേറൂര്‍ മുതുകുണ്ട് ചക്കിട്ടപറമ്പില്‍ ഇസ്മയില്‍ (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ചാലിശ്ശേരിയില്‍നിന്ന് ഉഴിച്ചില്‍കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു ഇസ്മായില്‍. ചാലിശ്ശേരി റോഡില്‍നിന്ന് ഓട്ടോറിക്ഷ സംസ്ഥാനപാതയിലേക്ക് കടക്കവെ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ ജനങ്ങള്‍ വാഹനങ്ങളിലുണ്ടായിരുന്നവരെ ചങ്ങരംകുളത്തെയും എടപ്പാളിലേയും സ്വകാര്യ ആസ്?പത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇസ്മായിലിനെ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റ ഓട്ടോെ്രെഡവര്‍ വേങ്ങര കരിമ്പില്‍ അഷ്‌റഫ് അലി (22)യെ തൃശ്ശൂരിലെ സ്വകാര്യ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍യാത്രക്കാരായ വെങ്ങാട് തച്ചന്‍പറമ്പില്‍ സുജില്‍ (24), കുറവമ്പലം മുണ്ടത്തോട്ടില്‍ വിനോദ് (38), കുറവമ്പലം സ്വദേശികളായ ഉമേഷ് (24), പ്രവീണ്‍ജിത്ത് (30) എന്നിവരെ എടപ്പാളിലെ സ്വകാര്യ ആസ്?പത്രിയിലും പ്രവേശിപ്പിച്ചു.

Keywords: Accident, Malappuram, Changaramkulam, Obituary, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post