ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് അറവുമാലിന്യങ്ങള്‍ക്ക് പിന്നാലെ മദ്യക്കുപ്പികളുടെ മാലിന്യങ്ങളും വന്‍തോതില്‍ തള്ളുന്നു. കാളാചാല്‍ പാടത്താണ് ഇത്തരത്തില്‍ വിവിധ ലേബലുകളിലുള്ള മദ്യക്കുപ്പികള്‍ വന്‍തോതില്‍ തള്ളിയിരിക്കുന്നത്. ചില്ല്കുപ്പികള്‍ ഉടഞ്ഞ് കുപ്പിച്ചില്ലുകള്‍ റോഡരികില്‍ പരന്നിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങളുടെ ചക്രങ്ങള്‍ക്കും ഭീക്ഷണിയാകുന്നുണ്ട്. കൂടാതെ പ്ലാസ്റ്റിക് കുപ്പികള്‍ മഴയില്‍ ഒലിച്ച് തോടിലൂടെ ഒഴുകി കൃഷിയിടങ്ങളില്‍ ഏത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതോടപ്പം തന്നെ ഇവിടങ്ങളില്‍ റോഡിന്റെ ഇരുവശത്തും വന്‍തോതില്‍ കോഴിയവശിഷ്ടങ്ങളും ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങളും കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും വന്‍തോതില്‍ തള്ളുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാളാചാലിലെ ക്ലബ്ബ് പ്രവര്‍ത്തകര്‍ രാത്രികാലത്ത് കാവലിരുന്ന് മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടിയിരുന്നെങ്കിലും കാവല്‍ നിലച്ചതോടെ പ്രദേശത്ത് വീണ്ടും വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ട്.
അറവുമാലിന്യങ്ങള്‍ക്ക് പിന്നാലെ റോഡരുകില്‍ മദ്യക്കുപ്പി മാലിന്യങ്ങളും
Malappuram News
0
إرسال تعليق