തിരൂര്‍: മലപ്പുറത്തു നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ തിരൂരിലെ സാംസ്‌കാരിക സമുച്ചയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. തൊഴിലെടുക്കുന്ന സ്ത്രീ സമൂഹം, സര്‍ക്കാര്‍ ജീവനക്കാരെന്നതിലുപരി, കക്ഷിരാഷ്ട്രീയ ഭേദമന്യേ, സ്ത്രീ സുരക്ഷ എന്നത് പൊതു മുദ്രാവാക്യമായി ഉയര്‍ത്തുകയും വളര്‍ന്നു വരുന്ന യുവതലമുറയുടെ ഉള്‍പ്പെടെ ബോധവത്കരിക്കുകയും ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറണമെന്നും ശ്രീമിത പറഞ്ഞു. 'സ്ത്രീ സുരക്ഷ - പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. ടി കെ ആനന്ദി സംസാരിച്ചു.
സ്ത്രീ സുരക്ഷ പൊതു മുദ്രാവാക്യമായി ഉയര്‍ത്തുക: പികെ ശ്രീമതി ടീച്ചര്‍
Malappuram News
0
إرسال تعليق