അരീക്കോട്: നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കിലും അവ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമാണ് നടപ്പിലാക്കേണ്ടെതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കേരളയാത്രയുടെ അരീക്കോട് സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കാവനൂര്‍ വഴി കടന്നു പോകുന്ന നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ അനേകം പേര്‍ക്ക് വീട് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ട്. ഇതൊഴിവാക്കാന്‍ പദ്ധതി ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെ നടപ്പിലാക്കുകയാണ് വേണ്ടത്. അതിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. സൗത്ത് പുത്തലം കേന്ദ്രീകരിച്ച് വരാനിരിക്കുന്ന അരീക്കോട് ഐ ടി പാര്‍ക്കിനു സ്ഥലമെടുക്കുന്നത് വീടുകള്‍ നഷ്ടപ്പെടാത്ത വിധമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

إرسال تعليق