തിരൂരങ്ങാടി: സുന്നി മഹല്ല് ഫെഡറേഷന്റെ 35-ാമത് വാര്‍ഷിക കൗണ്‍സിലും ജില്ലാ ഖത്തീബ് സംഗമവും ഇന്ന് രാവിലെ പത്ത് മണി മുതല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.വി മുഹമ്മദലി ക്ലാസെടുക്കും. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, എ.കെ ആലിപ്പറമ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ഖത്തീബ് സംഗമം ഇന്ന്
Malappuram News
0
إرسال تعليق