കൊയിലാണ്ടി: ബസും കാറും കൂട്ടിയിടിച്ച് ദേശീയപാതയില്‍ മൂടാടി വീമംഗലം യു.പി.സ്‌കൂളിന് സമീപം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വടകര പുത്തൂര്‍ അറക്കിലാട് ആയാടത്തില്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ശാന്ത (65), മകന്‍ ദില്‍ജിത്ത് (45), ദില്‍ജിത്തിന്റെ ഭാര്യ ജിഷ (35), മക്കളായ അങ്കിത്ത് (12), സാന്ദ്ര (8) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വടകര കൊയിലാണ്ടി റൂട്ടിലോടുന്ന കിരണ്‍ ബസ്സുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കും പരിക്കുണ്ട്.
കൊയിലാണ്ടി ഭാഗത്തുനിന്ന് വടകരയിലേക്ക് പോകുന്ന കാര്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച ദില്‍ജിത്താണ് കാറോടിച്ചിരുന്നത്. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

إرسال تعليق