പരപ്പനങ്ങാടിയില്‍ 110 കെ.വി സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി വൈദ്യുതി ഉപഭോക്താക്കളുടെ ചിരകാല സ്വപ്‌നം പൂവണിയുന്നു. 110 കെ വി സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. പരപ്പനങ്ങാടിയിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി മൂന്ന് പതിറ്റാണ്ട് മുമ്പ് പരപ്പനങ്ങാടിയില്‍ അനുവദിച്ച 110 കെ വി വൈദ്യുതി സബ്‌സ്റ്റേഷനാണ് ചുകപ്പ്‌നാടയില്‍ കുടുങ്ങികിടന്നത്. സബ് സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട എന്‍ജീനീയര്‍മാര്‍ വ്യക്തമാക്കി. ഇതിനായി 19 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിവിധ ലൈനുകള്‍ വലിക്കുന്നതോടൊപ്പം സബ്‌സ്റ്റേഷന്‍ നിര്‍മിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പണി ആരംഭിക്കുന്നതോടെ പരപ്പനങ്ങാടിയിലെ പതിനായിരക്കണക്കിന് വൈദ്യുതി ഉപഭോക്താക്കളുടെ സ്വപ്‌നമാണ് പൂവണിയുക. പരപ്പനങ്ങാടി പഞ്ചായത്ത് വൈദ്യുതി ഉപഭോക്തൃസമിതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് നല്‍കിയ നിവേദനത്തിന്റെ ഫലമായിട്ടാണ് സബ് സ്റ്റേഷന്‍ നിര്‍മാണം ഇത്രയും പെട്ടെന്ന് തുടങ്ങാന്‍ നടപടിയായത്.

Keywords: Parappanagadi, Malappuram, Electricity

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post