വന പര്‍വം പദ്ധതി സമാപിച്ചു

തിരൂരങ്ങാടി: തൃക്കുളം ഗവ. വെല്‍ഫെയര്‍ യു പി സ്‌കൂളിലെ വനവര്‍ഷാചരണ പരിപാടി സമാപിച്ചു. കേരള വനം വകുപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ വനവത്ക്കരണത്തിന് സാമൂഹ്യ കൂട്ടായ്മ എന്ന പേരില്‍ നടന്ന വര്‍ഷാചരണത്തില്‍ വിവിധ പരിപാടികള്‍ നടന്നു. ചിത്ര പ്രദര്‍ശനം, കവിത-കഥാ ഉപന്യാസ രചന, വനയാത്ര, കാവ് സര്‍വേ തുടങ്ങിയവ നടന്നു. മലപ്പുറം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി ഇംതിയാസ് സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എം അബൂബക്കര്‍, പി കെ മോളി അബ്രഹാം പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post