കോട്ടക്കല്‍ : ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി.എന്‍ജിനീയര്‍ കോട്ടക്കലിലെ കോട്ടപ്പടി സന്ദര്‍ശിച്ചു. സ്വകാര്യ കെട്ടിടത്തില്‍ നിന്നും മാലിന്യം പുറത്തേക്ക് തള്ളുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസി.എന്‍ജിനീയര്‍ വിനയയാണ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ചത്. കാലങ്ങളായി കോട്ടപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ടൗണിലെ അഴുക്കുചാലിലേക്ക് തള്ളി തുടങ്ങിയിട്ട്. പരാതി ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ഇടപെട്ട് മാലിന്യം തള്ളുന്ന പൈപ്പ് അടച്ചിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. മലിനജലം തളം കെട്ടി പരിസരം ഏറെ ദുര്‍ഗന്ധ പൂര്‍ണമായിരുന്നു. പരിസരത്തും ഇത് ദുരിതമായിരുന്നു. നഗരസഭയില്‍ പരാതി ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് സന്ദര്‍ശം. കെട്ടിടം പൂര്‍ണമായും കണ്ട അംഗം ശാസ്ത്രീയമായല്ല ഇവിടെ മലിനജലം സംസ്‌കരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് നഗരസഭയോട് വിശദീകരണം തേടാനാണ് തീരുമാനമെന്നറിയുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കോട്ടക്കല്‍ സന്ദര്‍ശിച്ചു
Malappuram News
0
إرسال تعليق