പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന്

മലപ്പുറം: പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലെയും ഭാരവാഹികളും ജില്ലാ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും സമ്മേളനത്തില്‍ പ്രതിനിധികളായിരിക്കും. പാര്‍ട്ടി 19-ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന് പതാകദിനമായി അചരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം 30ന് കൊല്ലത്ത് നടക്കുന്ന മനുഷ്യാവകാശ റാലിയും മഹാ സംഘമവുംവിജയിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ഷംസുദ്ധീന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി അസീസ് വെളിയങ്കോട്, ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, ജോ. സെക്രട്ടറി ഹബീബ് റഹ്മാന്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم