തിരൂരങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മൂന്നിയൂര്‍ കുണ്ടംകടവ് പാലം വഴി ബസ് ഓട്ടം ആരംഭിച്ചില്ല.നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ പാലം യാഥാര്‍ഥ്യമാവുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ചെമ്മാട് ടൗണ്‍ ചുറ്റിക്കറങ്ങാതെയും റെയില്‍വേ ഗേറ്റില്ലാതെയും എളുപ്പത്തില്‍ ദേശീയപാതയുമായി ബന്ധപ്പെടാന്‍ പറ്റുന്ന റോഡാണിത്.കൂടാതെ ആലിന്‍ചുവട്,കുന്നത്ത് പറമ്പ് ഭാഗങ്ങളിലുള്ളവര്‍ക്ക് പരപ്പനങ്ങാടിയുമായും തിരിച്ചും വേഗത്തില്‍ എത്താവുന്ന റോഡുമാണിത്.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബസ് സര്‍വ്വീസ് അനുവദിക്കാത്തത് കാരണം സാധാരണക്കാര്‍ക്ക് പാലം കൊണ്ട് ഒരു ഉപകാരവും ഇല്ലാത്ത അവസ്ഥയാണുള്ളത്.
ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി; മൂന്നിയൂര്‍ കുണ്ടംകടവ് വഴി ബസ് സര്‍വ്വീസ് ഇല്ല
Malappuram News
0
إرسال تعليق