മഞ്ചേരി: ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഒന്നാം ഉറൂസ് മുബാറകിന് വെള്ളിയാഴ്ച തുടക്കം. മമ്പുറം മഖാമില്‍ നിന്ന് രാവിലെ എട്ടിനാരംഭിക്കുന്ന പതാക ജാഥ ജുമുഅ നിസ്‌കാരത്തിന് ശേഷം മഞ്ചേരി സെന്‍ട്രല്‍ ജുമുഅ മസ്ജിദിലെത്തും. ഓവുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഖബര്‍ സിയാറത്തിന് എളങ്കൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും. നെല്ലിക്കുത്ത് മഖാമില്‍ തിരൂര്‍ക്കാട് തങ്ങള്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രസംഗിക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം പാറന്നൂര്‍ പി പി മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
إرسال تعليق