തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ പുതുതായി നിര്‍മിച്ച സുന്നി മദ്രസയുടെ ഉദ്ഘാടനവും സുന്നി സമ്മേളനവും മാര്‍ച്ച് 27-ന് നടക്കും. വൈകുന്നേരം ഏഴിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സുന്നി സമ്മേളനം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സ്വാദിഖ് മാസ്റ്റര്‍ വെളിമുക്ക്, മുഹമ്മദ് റാഫി അഹ്‌സനി, എ പി ജമാലുദ്ധീന്‍ ബാഖവി, മുല്‍ അമീന്‍ സഖാഫി തിരൂര്‍ പ്രസംഗിക്കും.
മദ്‌റസാ ഉദ്ഘാടനവും സുന്നി സമ്മേളനവും
Malappuram News
0
إرسال تعليق